ഭീകരബന്ധം; കോഴിക്കോട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: ഭീകരബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നു കോഴിക്കോട് സ്വദേശിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി വട്ടകണ്ടത്തില് ഷൈബുവിനെയാണ് കൊച്ചിയില്‍നിന്നുള്ള എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്.
ഖത്തറില്‍നിന്നും കരിപ്പൂരിലെത്തിയ ഷൈബുവിനെ വിമാനത്താവളത്തില്‍നിന്നും ചൊവ്വാഴ്ച രാവിലെയാണ് പിടികൂടിയത്. ഇയാളെ കൊച്ചിയില്‍ ചോദ്യം ചെയ്തുവരികയാണ്.

