ഭരണഘടനയും ലിംഗസമത്വവും എന്ന വിഷയത്തിൽ യുവജന ലൈബ്രറി നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: വർത്തമാനകാലത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തി സാധാരണ ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് പന്തലായനി യുവജന ലൈബ്രറി & റീംഗ് റൂമിൻ്റെ നേതൃത്വത്തിൽ ഭരണഘടനയും ലിംഗസമത്വവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. റിട്ടയേർഡ് പോലീസ് ഇൻസ്പെക്ടർ എൻ. വി. സ്യനാഥൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യുവജന ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ എം. നാരായണൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.
മഹാനായ ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന ലോക രാജ്യങ്ങൾക്ക് മാതൃകയാണ്. മനുഷ്യൻ്റെ സർവ്വതോന്മുഖമായ പുരോഗതിക്കും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി തയ്യാറാക്കിയ ഭരണഘടന സമകാലീന ഇന്ത്യൻ രാഷ്ട്രീയ പാശ്ച്ചാത്തലത്തിൽ ഏറെ ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ചടങ്ങിൽ നഗരസഭാ കൗൺസിലർ വി. കെ. രേഖ ആശംസയും ലൈബ്രറി സെക്രട്ടറി എം.എം. ചന്ദ്രൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു.

