ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: കോവിഡാനന്തര കേരളം പ്രതീക്ഷകളും, വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളപ്പിറവി ദിനത്തിൽ മേപ്പയ്യൂർ ബ്ലൂമിoഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡണ്ട് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളെ പ്രതി നിധീകരിച്ച് കേരള ഹൗസിoഗ് ബോർഡ് ചെയർമാൻ പി. പ്രസാദ്, മുൻ എൻ.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ.കെ.വി.മനോജ് കുമാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.പി.കെ. ഷാജി, ഡോ. ടി. സുധീഷ്, ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പാർവ്വതി ഉണ്ണി എന്നിവർ വിഷയാവതരണം നടത്തി. ബ്ലൂമിംഗ് ആർട്സ് സെക്രട്ടറി പി.കെ അബ്ദുറഹ്മാൻ സ്വാഗതവും, ജോ. സെക്രട്ടറി എസ്.ബി. നിഷിത്ത് മുഹമ്മദ് നന്ദിയും പറഞ്ഞു.

