ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യാത്രകാരനായ യുവാവ് മരിച്ചു. കൊയിലാണ്ടി ബീച്ച് റോഡിൽ കാരക്കാട്ടു വളപ്പിൽ നാസറിന്റെയും ബുഷ്റയുടെയും മകൻ മുജീബ്റഹ്മാൻ [22] ആണ് മരിച്ചത്. കോഴിക്കോട് അത്താണിക്കലിൽ വെച്ച് വ്യാഴാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം.
ഡിവൈഡറിൽ തട്ടി തലയടിച്ചു വീണ മുജീബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റാഫിൽ, ഫാത്തിമ മുസീന,

