KOYILANDY DIARY.COM

The Perfect News Portal

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി: നന്തി ബസാർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുടാടി – പാലക്കുളം കരിയാരിപ്പൊയിൽ താമസിക്കും താവോടി ഹാഷിമിന്റെ മകൻ ഷംനാദ് (19) ആണ് മരണപ്പെട്ടത്. മൂടാടി മലബാർ കോളേജ് ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിലിനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതാവ് : വഹീദ. സഹോദരങ്ങൾ: ഷഹ്.ന, സന. നിസ്കാരം: ശനിയാഴ്ച ഉച്ചക്ക് പാലക്കുളം ജുമാ മസ്ജിദിൽ. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർ സ്ഥാനിൽ നടക്കും.

Share news