ബി.ജെ.പി.യുടെ 24 മണിക്കൂർ ദിനരാത്ര സമരം തുടങ്ങി

കൊയിലാണ്ടി: കേന്ദ്രം നൽകിയ അരിതരൂ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.യുടെ ആഭിമുഖ്യത്തിൽ ദിനരാത്ര സമരം തുടങ്ങി. ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് സമരം സമാപിക്കും. കൊയിലാണ്ടി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. ബി.ജെ.പി. സംസ്ഥാന വൈ. പ്രസി.കെ.പി.ശ്രീശൻ ഉൽഘാടനം ചെയ്തു
കേരളം ചോദിച്ച അരി കേന്ദ്ര സർക്കാർ നൽകിയിട്ടും യഥാർത്ഥ ഉപഭോക്താക്കളെ കണ്ടെത്താതെ കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിടുന്ന പിണറായി സർക്കാരിന്റെ തെറ്റായ നടപടികളെ കേരള ജനത അംഗീകരിക്കില്ലെന്നും 2014ൽ നടപ്പിലാക്കേണ്ട ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കാൻ കൂട്ടാക്കാതെ ഇരുമുന്നണികളും കേരള ജനതയെ ഇക്കാര്യത്തിൽ വഞ്ചിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയെ കുറ്റം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാർ അധികാരമേറ്റെടുത്തിട്ട് ഏതാനും മാസം പിന്നാടുമ്പോഴെക്കും കൊലപാതക പരമ്പരകളും ദളിതർക്ക് നേരെയുള്ള അക്രമവും വർദ്ധിച്ചു. സംസ്ഥാനത്തെ ക്രിമിനലുകളുടെ സംസ്ഥാനമാക്കി മാറ്റിയതായി അദ്ദേഹം പറഞ്ഞു. പട്ടാപകൽ പോലും സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പ്രമുഖ സിനിമാ നടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവം കേരള ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു സെലിബ്രിറ്റിയുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതി ഇതിലും കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ചവർ പോലീസ് പരിധിയിൽ ഉണ്ടായിട്ടു പോലും അറസ്റ്റ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ്.

കേരള ജനതയുടെ നെഞ്ചിനേറ്റ കനത്ത ആഘാതമാണ് ഇത്തരം സംഭവം ഈ സംഭവത്തെ തികഞ്ഞ ലാഘവത്തോടെ മാത്രം കാണുന്ന ആഭ്യന്തര വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും നടപടിയിൽ കേരള ജനതമാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു. വി.കെ.മുകുന്ദൻ. അദ്ധ്യക്ഷനായിരുന്നു. അഡ്വ.വി.

