ബാലജനത തുറയൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

പയ്യോളി: ഗാന്ധിജയന്തി ആഘോഷത്തിൻ്റെ ഭാഗമായി തുറയൂരിൽ ബാലജനത യുണിറ്റ് രൂപീകരണവും ചിത്ര രചനാ മൽസരവും നടത്തി. യുവ ജനതാദൾ (എസ്) തുറയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വിജേഷ് കൊടക്കാട്, സുരേഷ് ബാബു കവണ പൊയിൽ, ഷംസീർ പാറപ്പുറത്ത്, സുധാകരൻ എൻ കെ തുടങ്ങിയവർ സംസാരിച്ചു. ബാലജനത യുണിറ്റ് ഭാരവാഹികളായി ആയിഷ തൻഹ (പ്രസിഡണ്ട്) മുഹമ്മദ് ഷാദിഷ് (സെക്രട്ടറി) ശ്രിത തുടങ്ങിയവരെ തിരഞ്ഞെടുത്തു.

