KOYILANDY DIARY.COM

The Perfect News Portal

ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഒരപൂര്‍വ നേട്ടം കൂടി സ്വന്തം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്ര മേനോന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. 1998ല്‍ സമാന്തരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവു‍ം 2007ല്‍ പദ്മശ്രീയും നല്‍കി ബാലചന്ദ്ര മേനോനെ ആദരിച്ചിട്ടുണ്ട്.

കൊല്ലത്തു ജനിച്ച ഞാന്‍ പടവുകള്‍ ചവുട്ടി ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ കൈയും പിടിച്ചാണെന്നും. ലോകത്തില്‍ ഒന്നാമനാവും മുന്‍പേ മലയാളി മനസ്സില്‍ നിങ്ങള്‍ എന്നെ ഒരു ഒന്നാം സ്ഥാനത്തു പ്രതിഷ്ട്ടിച്ചു കഴിഞ്ഞു .ആ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടുത്താതെ ലോകത്തെ ഒന്നാം സ്ഥാനം കിട്ടിയതില്‍ ഞാനും എന്റെ കുടുംബവും വിനയപൂര്‍വ്വം തല കുനിച്ചുകൊണ്ടു സര്‍വേശ്വരനോട് നന്ദി പറയുന്നുെവന്നും റെക്കോര്‍ഡ് നേട്ടം പങ്കുവച്ചുകൊണ്ട് ബാലചന്ദ്രമേനോന്‍ െഫയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ബാലചന്ദ്രമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *