ബസ് ഡ്രൈവർമാർക്ക് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സഹകരണത്തോടെ താലൂക്ക് ബസ് ഓപ്പറേറ്റർസ്ഫോറം ബസ് ഡ്രൈവർമാർക്ക് പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഡിസംബർ 5ന് ബുധനാഴ്ച രാവിലെ 9. 30 പുതിയ ബസ് സ്റ്റാൻഡിനു സമീപത്താണ് ക്ലാസ് നടക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.
