ബസ് മരത്തിലിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു

ബാലുശ്ശേരി: നന്മണ്ട പതിന്നാലേനാലില് സ്വകാര്യ ബസ് റോഡരികിലെ മരത്തിലിടിച്ച് 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്പത്രിയിലും മറ്റുള്ളവരെ ബാലുശ്ശേരി താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടുനിന്ന് കിനാലൂര്‍ എേസ്റ്ററ്റിലേക്ക് വരികയായിരുന്ന അല്‍-മദീന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ശക്തിയില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ്..

കോഴിക്കോട്ടുനിന്ന് വരുമ്പോള്‍ തണ്ണീര്‍പന്തലില്‍ വൈദ്യുതത്തൂണിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ ത്തുടര്‍ന്ന് ഡ്രൈവര്‍ക്കുണ്ടായ വെപ്രാളവും അതിവേഗവുമാണ് രണ്ടാമത്തെ അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

അപകടത്തില്‍ പരിക്കേറ്റവര്‍: നിഷ നിര്‍മല്ലൂര്‍, നിഖില ചന്ദ്രന് കൊളശ്ശേരി, മിനി പയ്യടി, അമൃത മുപ്പറ്റകുന്നുമ്മല്, രമേശന് പയ്യടി, മേഘ കിനാലൂര്‍, സനിക വട്ടോളി, രാഘവന് നായര്‍ കരുമല, സോനല്‍ നിര്‍മല്ലൂര്‍, അഭിനവ് കിനാലൂര്‍, സിന്ധു ബാലുശ്ശേരി, അസ്ലാഹ കരുമല, രഖില വടകര, ജിതേഷ് ചേളന്നൂര്‍, സജന കക്കോടി, ആര്യശ്രീ ബാലുശ്ശേരി, അഞ്ജലി ചേളന്നൂര്‍, രമ്യ കാക്കൂര്‍, റീന പൂനത്ത്, ആതിര നന്മണ്ട, ബെന്സറി നരിക്കുനി, വിജയന്, രാഗി.

