ബഷീര്‍ ദിനം ആചരിച്ചു

മൂടാടി: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമവാര്‍ഷികം ബഷീര്‍ ദിനമായി ആചരിച്ചു. മുചുകുന്ന് യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തമ്മയും ആടും, ആനവാരി രാമന്‍നായര്‍, പൊന്‍കുരിശ് തോമ, മജീദും സുഹറയും, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്.
പ്രത്യേക അസംബ്ലി, പതിപ്പ് നിര്‍മാണം, ബാഡ്ജ് നിര്‍മാണം, പുസ്തകപരിചയം തുടങ്ങിയ പരിപാടികളും നടന്നു. ചിത്രകലാധ്യാപകന്‍ സുരേഷ്, സി. ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

