ബപ്പൻകാട് റെയിൽവെ അടിപ്പാത ജലപാതയായി

കൊയിലാണ്ടി: റെയിൽവെ അടിപ്പാത ജലപാതയായപ്പോൾ കാൽനടയാത്ര റെയിൽ പാളത്തിലൂടെ. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അടിപ്പാതയാണ് മഴ പെയ്തതോടെ വെള്ളത്തിലായത്. ഇതൊടെ വാഹന ഗതാഗതവും, കാൽനടയാത്രയും ഇതുവഴി നിലച്ചു.
നിർമ്മാണം കഴിഞ്ഞ് ഏതാനും മാസം മാത്രമാണ് നാട്ടുകാർക്ക് അടിപ്പാത ഉപയോഗിക്കാൻ കഴിഞ്ഞുള്ളു.കൊയിലാണ്ടി റെയിൽവെ മേൽപ്പാലം വന്നതോടെ ബപ്പൻകാട് റെയിൽവെ ഗേറ്റ് അടച്ചത്. ഇതൊടെ കോതമംഗലം പ്രദേശത്തുകാർക്ക് ടൗണിലെത്താനും ടൗണിൽ നിന്ന് നഗരസഭാ ഓഫീസ്, കോതമംഗലം, സ്കൂൾ, ക്ഷേത്രം , ബി.ആർ.സി. തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പോകാൻ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് അടിപ്പാത നിർമ്മിച്ചത്.
എന്നാൽ നിർമ്മാണത്തിലെ അപാകത കാരണം മഴ പെയ്താൽ അടിപ്പാതയിൽ വെള്ളം കെട്ടികിടക്കുo. ഇത്കാരണം കാൽനടയാത്ര കാർ ഡബിൾ ലൈൻ റെയിൽ പാളം മുറിച്ചു കടക്കേണ്ട അവസ്ഥയാണ്. ഇത് ഏറെ അപകടം പിടിച്ചതാണ്. ഇവിടെ നിന്നും വടക്കുഭാഗത്തു നിന്നു വരുന്ന ട്രെയിനുകൾ കാണാൻ ഏറെ പ്രയാസമാണ്. ഹെയർ പിൻ ഉള്ളത് കാരണമാണിത്.
