ബജറ്റ് : ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുo

തിരുവനന്തപുരം> ഓരോ മണ്ഡലത്തിലെയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുതിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1000 കോടി രൂപഅന്തര്‍ദേശീയ നിലവാരമുള്ള 1000 സ്‌കൂളുകള്‍ അഞ്ചു കൊല്ലംകൊണ്ടു യാഥാര്‍ത്ഥ്യമാകും.8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്നതിന് മാന്ദ്യവിരുദ്ധ പാക്കേജില്‍നി് 500 കോടി രൂപ. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രതിവര്‍ഷം പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്കും 500 രൂപ, യൂണിഫോമിന് 750 രൂപ, യാത്രയ്ക്ക് 1000 രൂപ, എസ്‌കോര്‍ട്ടിന് 1000 രൂപ, റീഡര്‍ക്ക് 750 രൂപ. സ്കൂളുകളില്‍ മികച്ച ശുചിമുറികള്‍ നിര്‍മ്മിക്കും.
സംസ്ഥാനത്തെ അറിവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന ബജറ്റ് പ്രഖ്യാപനം. വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു. കൂടാതെ സംസ്ഥാനത്തെ 52 ആര്‍ട്സ്, സയന്‍സ് കോളജുകളുടെ നിലവാരം ഉയര്‍ത്താന്‍ 250 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കോളേജുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളസര്‍വകലാശാലയ്ക്ക് 25 കോടി രൂപ, കാലിക്കറ്റ്, എംജി, കണ്ണൂര്‍ എന്നീ സര്‍വ്വകലാശാലകള്‍ക്ക് 24 കോടി രൂപ വീതവും, മലയാളം സര്‍വകലാശാല 7 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

സംസ്ഥാനത്തെ 10 ഐടിഐകള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി രൂപയും . ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈടെക്ക് ആക്കാന്‍ 500 കോടി അനുവദിക്കും.

പ്രഖ്യാപിച്ച ഒരു മെഡിക്കല്‍ കോളജും ഒഴിവാക്കില്ലെന്നും ഘട്ടംഘട്ടമായി ഇവയുടെ വിപുലീകരണം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
