ഫിസിയോ തെറാപ്പി സെൻറർ ആരംഭിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ അരിക്കുളത്ത് ഫിസിയോ തെറാപ്പി സെൻറർ ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഈ കേന്ദ്രത്തിൽ വെച്ച് സൗജന്യമായി ഫിസിയോ തെറാപ്പി ചികിൽസ നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ സെൻറർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ ബീന. പി.കെ അധ്യക്ഷത വഹിച്ചു.
ബി.പി.ഒ ഡോ. എം .ജി.ബൽ രാജ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം ബിജു. എ. എം, ഡോ. ഷഹിർ, സി.എം. ജനാർദ്ദനൻ, കെ. സക്കീർ, ഒ .പ്രേമ, ഋഷി സുകുമാർ എന്നിവർ സംസാരിച്ചു.

