KOYILANDY DIARY.COM

The Perfect News Portal

പൗരത്വ ഭേദഗതി: സിപിഐ(എം) കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപി.ഐ.എം. നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തൽ നടന്ന മാർച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗവും ജനധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായ കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജനവിഭഗങ്ങൾ ഒറ്റെക്കെട്ടായി രംഗത്തിറങ്ങണമെന്ന് സമരം ഉദ്ഘാടനം ചെയ്ത്കൊണ്ട് കെ.കെ. ലതിക പറഞ്ഞു.

കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയ ശേഷം ഹെഡ്പോസ്റ്റോഫീസിന് മുന്നിലേക്ക് പ്രവേശിച്ച മാർച്ച് പോലീസ് തടഞ്ഞു നിർത്തി. തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ചിൽ  കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ചു.  സിപിഎം ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ്, കന്മന ശ്രീധരൻ മാസ്റ്റർ, സി. അശ്വനീദേവ്, പി. കെ. ബാബുരാജ്, പി. വി. മാധവൻ, എ.എം. സുഗതൻ, ടി. ഇ. ബാബു തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *