പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്

തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 28ന് പ്രസിദ്ധീകരിക്കും. ആഗസ്ത് മൂന്നിന് ആദ്യ അലോട്ട്മെന്റ്. 20ന് മുഖ്യഅലോട്ട്മെന്റ് അവസാനിക്കും. 22ന് ക്ലാസ് ആരംഭിക്കും. 23 മുതൽ 30 വരെ സപ്ലിമെന്ററി പ്രവേശനം. സ്പോർട്സ് ക്വോട്ട ഒന്നാം അലോട്ട്മെന്റ് ആഗസ്ത് മൂന്നിനും അവസാന അലോട്ട്മെന്റ് 17നും.

കമ്യൂണിറ്റി ക്വോട്ടയിൽ ആഗസ്ത് ആറോടെ ഡാറ്റ എൻട്രി പൂർത്തിയാക്കി ഒമ്പതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശനം ആരംഭിക്കും. മാനേജ്മെന്റ്, അൺ എയ്ഡഡ് പ്രവേശനം ആഗസ്ത് ആറുമുതൽ 20 വരെ. അപേക്ഷ സ്വീകരിക്കുന്നത് ചൊവ്വ വൈകിട്ട് അവസാനിച്ചു. 11ന് ആരംഭിച്ച അപേക്ഷാ സമർപ്പണം സിബിഎസ്ഇ വിദ്യാർഥികൾക്കായി നീട്ടി നൽകിയതോടെയാണ് സമയം പുനക്രമീകരിച്ചത്.


