പ്രേക്ഷകര്‍ നല്ല സിനിമകളെ എക്കാലവും നെഞ്ചേറ്റുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്

കൊയിലാണ്ടി: പ്രേക്ഷകര്‍ നല്ല സിനിമകളെ എക്കാലവും നെഞ്ചേറ്റുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ഉയരെ സംവിധാനം ചെയ്ത മനു അശോകന് സ്പന്ദനം പൂക്കാട് നല്കിയ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ദാസന് എം.എല്‍.എ. അധ്യക്ഷനായി. സംവിധായകന് മനു അശോകന്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെറുഗ, ഷെഗ്ന എന്നിവര്‍ക്കുള്ള ഉപഹാരവും മന്ത്രി നല്കി.
പി.വി.ഗംഗാധരന് (ഗൃഹലക്ഷി ഫിലിംസ് ) വിശിഷ്ടാതിഥിയായി. ശിവദാസ് പൊയില്‍ക്കാവ്, എന്‍.ഇ. ഹരികുമാര്‍, പി.വിശ്വന്, രഞ്ജന്‍ പ്രമോദ്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.കെ.മുഹമ്മദ്, അഡ്വ. വി. സത്യന്, കന്മന ശ്രീധരന്, അബൂബക്കര്‍ കാപ്പാട്, ശിവദാസ് ചേമഞ്ചേരി, ബാബുരാജ്, പി.കെ. രാമകൃഷ്ണന്, കെ. രവീന്ദ്രന്, കെ. ഭാസ്ക്കരന്‍, മുഹമ്മദ് ഷരീഫ്, ശശി കൊളോത്ത്, നിതിന്‍ പൂക്കാട് എന്നിവര്‍ സംസാരിച്ചു.

