പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരി

ലോകപ്രശസ്ത താരങ്ങളേയും പ്രമുഖ വ്യക്തിത്വങ്ങളേയും മറികടന്ന് പ്രിയങ്ക ചോപ്ര ലോകത്തിലെ രണ്ടാമത്തെ സുന്ദരി. ബസ്സ്നെറ്റ് പ്രമുഖ ഫോട്ടോ, വീഡിയോ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് നടത്തിയ വോട്ടെടുപ്പിലാണ് പ്രിയങ്ക നേട്ടം കൈവരിച്ചത്.
മിഷേല്‍ ഒബാമ, ആഞ്ജലീന ജോളി, എമ്മ വാട്സണ്‍, ബ്ലേക്ക് ലിവ്ലി തുടങ്ങിയവരെയാണ് പ്രിയങ്ക മറികടന്നത്. ബിയോണ്‍സ് ആണ് മത്സരത്തില്‍ ഒന്നാമതെത്തിയത്. പ്രിയങ്ക തന്നെ തെരഞ്ഞെടുത്ത ആരാധകരോട് ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

