KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത തിറയാട്ടം കലാകാരൻ എ.പി ശ്രീധരനെ ആദരിച്ചു

കൊയിലാണ്ടി: പ്രശസ്ത തിറയാട്ടം കലാകാരനും കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവുമായ ഏ.പി. ശ്രീധരൻ തിരുവങ്ങൂരിനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘവും വീട്ടിലെത്തി അനുമോദിച്ചു. തൻ്റെ ജീവിതം തന്നെ തിറയാട്ടത്തിനും നാടൻ കലാ പ്രവർത്തനങ്ങൾക്കുമായി ഉഴിഞ്ഞുവെച്ച കലാകാരനാണ് ശ്രീധരൻ തിരുവങ്ങൂർ.

തിറയാട്ടം, കോപ്പ് നിർമ്മാണം, മുഖത്തെഴുത്ത്, താളവാദ്യ ഉപകരണങ്ങളിലെ പ്രാവീണ്യം, തോറ്റം പാട്ട്, കരകൗശല വസ്തു നിർമ്മാണം തുടങ്ങി നാടൻ കലകളുടെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ് ശ്രീധരൻ.  താളപ്പെരുക്കങ്ങളായി, തോറ്റംപാടിയുറയിക്കാൻ വലം തല ചെണ്ടയുമായി, കുരുത്തോലച്ചമയങ്ങളൊരുക്കി, മേലേരിത്തീയിലാടുന്ന കോലക്കാരനായി തിറയാട്ടക്കാവുകളിൽ എന്നും മുഖശ്രീയായി നിന്ന കലാകാരനാണ് ശ്രീധരൻ.

പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കഴിൽ പൊന്നാടയണിയിച്ചു. അതുല്യ ബൈജു, രാജേഷ് കുന്നുമ്മൽ, രാജലക്ഷ്മി, ഗീത മുല്ലോളി, സജിത, റസീന, ഷാഫി, സന്ധ്യാ ഷിബു, വിജയൻ കണ്ണഞ്ചേരി , ഉമ്മാരിയിൽ വിജയൻ, പി.വൽസല, എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *