KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷത്തിൻ്റെ കള്ള പ്രചരണങ്ങള്‍ ഓരോന്നും ജനം തള്ളി: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷത്തിൻ്റെ കള്ള പ്രചരണങ്ങള്‍ ഓരോന്നും ജനം തള്ളി. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോടിയേരി പറഞ്ഞു.

വോട്ടെണ്ണല്‍ പുരോഗമിക്കവേ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ 449 ഇടത്താണ് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയിരിക്കുന്നത്. 363 ഇടങ്ങളില്‍ യുഡിഎഫ് മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിലും വ്യക്തമായ ലീഡാണ് എല്‍ഡിഎഫ് കാഴ്ചവെയ്ക്കുന്നത്.103 ബ്ലോക്ക് പഞ്ചായത്തില്‍എല്‍ഡിഎഫ് മുന്നേറുമ്ബോള്‍ വെറും 48 ഇടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാന്‍ കഴിഞ്ഞത്.ജില്ലാ പഞ്ചായത്തില്‍ 10 ഇടത്താണ് എല്‍ഡിഎഫ് മുന്നേറ്റം.

അതേസമയം മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ 40 ഇടത്ത് എല്‍ഡിഎഫും 38 ഇടത്ത് യുഡിഎഫും മുന്നേറ്റം തുടരുന്നു.ണ്ട് മുനിസിപ്പാലിറ്റികളില്‍ എന്‍ഡിഎയും ആറിടത്ത് മറ്റുള്ളവരുമാണ് ലീഡ് ചെയ്യുന്നത്.

Advertisements

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് എല്‍ഡിഎഫിന് ഗുണകരമായെന്നതാണ് ഫലം സൂചിപ്പിക്കുന്നത്. ജോസിന്റെ കരുത്തില്‍ ഇടത് മുന്നണി ചരിത്രത്തില്‍ ആദ്യമായി പാലാ നഗരസഭ പിടിച്ചെടുത്തു.കോട്ടയം ജില്ലാ പഞ്ചായത്തും ഇടതുപക്ഷത്തേക്ക് ചരിയുന്ന കാഴ്ചയാണ്. ജില്ലയില്‍ പലയിടത്തും വ്യക്തമായ ലീഡാണ് എല്‍ഡിഎഫ് കാഴ്ച വെയ്ക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *