പ്രണവിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മരണപെട്ട വിദ്യാർത്ഥിയായ പെരുവട്ടൂർ സദ്ഗമയിൽ പ്രണവിന്റെ (നന്ദു) 18 മൃതദേഹം ഇന്ന് സംസ്ക്കരിക്കും. തിരുവങ്ങൂർ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം കൊയിലാണ്ടി താമരശ്ശേരി റോഡിൽ കുറുവങ്ങാട് മാവിൻചുവട് വെച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രണവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഓം പ്രകാശ് (ഫയർഫോഴ്സ്, തൊട്ടിൽപാലം). മാതാവ്: ബിന്ദു (ടീച്ചർ, ചേലിയ സ്കൂൾ). സഹോദരൻ: പ്രത്യുഷ്. മൃതദേഹം പോസ്റ്റ്മോട്ടത്തിന് ശേഷം ഉച്ചയ്ക്ക് വീട്ട് വളപ്പിൽ സംസ്ക്കരിക്കും.
