പ്രകാശ‌് കാരാട്ട‌് എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു

കോഴിക്കോട‌്: സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു.
തിങ്കഴാഴ‌്ച രാവിലെ കോഴിക്കോട‌് കൊട്ടാരം റോഡിലെ എം ടിയുടെ വീടായ സിത്താരയിലായിരുന്നു കൂടികാഴ‌്ച. എം ടിയുടെ ജന്മനാടായ കൂടല്ലൂര്‍ ആനക്കര ഗ്രാമവുമായി കുടുംബബന്ധമുള്ള പ്രകാശ‌് കാരാട്ട‌് അവിടുത്തെ പഴയകാല ഓര്‍മകള്‍ എം ടിയുമായി പങ്കുവെച്ചു.

എംടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷമാണ‌് കാരാട്ട‌് മടങ്ങിയത‌്. ഡിവൈഎഫ‌്‌ഐ അഖിലേന്ത്യാ പ്രസിഡന്റ‌് പി എ മുഹമ്മദ‌് റിയാസ‌്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി കുഞ്ഞിക്കണ്ണന്‍, പി നിഖില്‍ എന്നിവരും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Advertisements

