KOYILANDY DIARY.COM

The Perfect News Portal

പൊതു സമ്മേളനം ഒഴിവാക്കി ചിലവ് ദുരിതാശ്വാസത്തിന് നല്‍കി സിപിഐ

വടകര: സമ്മേളന നടത്തിപ്പിന് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ പോലും ലക്ഷങ്ങള്‍ പോടീ പൊടിക്കുമ്പോള്‍ വടകരയില്‍ ഒരു മാതൃക . കണ്ണീരൊപ്പാന്‍ അവര്‍ പൊതു സമ്മേളനം ഒഴിവാക്കി. സിപിഐ വടകര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു പരിപാടി ഒഴിവാക്കി ഇതിനായി ശേഖരിച്ച ഫണ്ട് ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട പൊതുയോഗം, പതാക-ബാനര്‍ ജാഥകള്‍ നിര്‍ത്തി വെച്ചു. ഇ കെ വിജയന്‍. എം.എല്‍.എ. യുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം സെക്രട്ടറി സോമന്‍ മുതുവന 25000 രൂപയുടെ ചെക്ക് വടകര തഹസില്‍ദാര്‍ പി. കെ സതീഷ് കുമാറിന് കൈമാറി. പ്രതിനിധി സമ്മേളനം നാളെ (17ന്)എസ് ജിഎംഎസ്ബി സ്കൂളില്‍ നടക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *