പൊതു പണിമുടക്കിൽ കൊയിലാണ്ടിയിലെ കടകൾ തുറന്നു പ്രവർത്തിക്കും: കെ.വി.വി.എസ്

കൊയിലാണ്ടി: 28, 29 തിയ്യതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ കൊയിലാണ്ടിയിലെ കടകൾ തുറന്നു പ്രവർത്തിക്കുവാൻ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് യോഗം തീരുമാനിച്ചു. വ്യാപാരി ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ കെ.പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. രാജീവൻ, ഷറഫുദീൻ, ടി.പി. ഇസ്മായിൽ, ഷീബാ ശിവാനന്ദൻ, ഇ.പി. മോളി, സുധാ മാധവൻ, സി കെ. ലാലു, ഷബീർ, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. യു. രാജീവൻ മാസ്റ്ററുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

