പേരാമ്പ്ര നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടരുന്നു

പേരാമ്പ്ര: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു.
നൊച്ചാട്, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി അറിയിച്ചു.

കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ജില്ലാ വെസ് പ്രസിഡന്റ് വി.ടി. സൂരജ് അറിയിച്ചു.
Advertisements

