പെരുവണ്ണാമൂഴിയില്‍ ഹൈമാസ്റ്റ് വിളക്ക് പ്രകാശിച്ചു

പെരുവണ്ണാമൂഴി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തില്‍ ഹൈമാസ്റ്റ് വിളക്ക് പ്രകാശിച്ചു. ഇരുട്ടിലാണ്ടു കിടന്ന ടൂറിസ്റ്റു കേന്ദ്ര പ്രവേശന കവാടത്തിലും ഡാം ക്യാമ്ബ് ഏരിയയ്ക്കുള്ളിലുമായി രണ്ടു വിളക്കുകളാണു കഴിഞ്ഞ ദിവസം പ്രവര്‍ത്തനക്ഷമമായത്.
കോടിക്കണക്കിനു രൂപ വകയിരുത്തി പെരുവണ്ണാമൂഴി അണക്കെട്ടുമേഖലയില് വൈദ്യൂതീകരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. വോട്ടെടുപ്പിനു മുമ്ബ് വിളക്കുകള്‍ കത്തിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം വന്നതോടെയാണു ബുധനാഴ്ച വിളക്കുകള്‍ക്കു ജീവന് നല്‍കിയത്.

