പെരുമ്പാവൂര്‍ നഗരത്തിലെ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി

പെരുമ്പാവൂര്‍: നഗരത്തിലെ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി. ഇന്നു പുലര്‍ച്ചെ 6.30 ഓടെ പി.പി. റോഡില്‍ പഴയ ബിവറേജ് ഒൗട്ട്ലെറ്റിനു സമീപത്തെ ഓടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. സമീപത്തെ വ്യാപാരി ഓടകളുടെ മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോലീസ് സര്ജന് എത്തി പരിശോധിച്ച ശേഷം തലയോട്ടി മനുഷ്യന്റെ തന്നെയാണെങ്കില്‍ കേസെടുത്ത് ആന്വേഷണം ആരംഭിക്കുമെന്ന് പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. ആലുവയില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

