പെരുവട്ടൂരിൽ കൊയ്ത്തുൽസവം

കൊയിലാണ്ടി : അണിമ സ്വയംസഹായ സംഘം നേതൃത്വത്തിൽ പെരുവട്ടൂർ കോറോത്ത് താഴ വയലിലെ രണ്ട് ഏക്കറോളം സ്ഥലത്ത് നെൽകൃഷ്യുടെ കൊയ്ത്തുൽസവം നടന്നു. കൊയിലാണ്ടി കൃഷി ഓഫീസർ എം. കെ. ശ്രീവിദ്യ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിബിൻ കണ്ടത്തനാരി, സംഘം പ്രസിഡണ്ട് പത്മനാഭൻ ശ്രീപത്മം, സെക്രട്ടറി ഉദയഭാനു കേദാരം, ഗംഗാധരൻ, കുഞ്ഞിക്കേളപ്പൻ, കെ. ബാലകൃഷ്ണൻ, ഇ. ഗോപാലൻ എന്നിവർ സംസാരിച്ചു.
