പെട്ടിക്കടയിലെ സാധനങ്ങള്‍ മോഷണം പോയ സംഭവം: ഭിന്നശേഷിക്കാരനായ നടത്തിപ്പുകാരന് നാട്ടുകാരുടെ കൈത്താങ്ങ്

അത്തോളി: പെട്ടിക്കടയിലെ സാധനങ്ങള്‍ മോഷണം പോയതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നടത്തിപ്പുകാരന് നാട്ടുകാരുടെ കൈത്താങ്ങ്. കുനിയില്‍ കടവ് ജങ്ഷനില്‍ അബ്ദുല്‍ ലത്തീഫിന്റെ പെട്ടിക്കട ഞായറാഴ്ച രാത്രിയാണ് കള്ളന് തുറന്ന് സാധനങ്ങളുമായി കടന്നത്.
സിം കാര്‍ഡുകളടക്കം പന്ത്രണ്ടായിരത്തിലധികം രൂപയുടെ സാധനങ്ങളും നാനൂറുരൂപയും ലത്തീഫിന് നഷ്ടപ്പെട്ടിരുന്നു. യുവാവിന്റെ ദയനീയാവസ്ഥകണ്ട് അത്തോളിയിലെ ആദം മുക്ക് കൂട്ടായ്മയാണ് തുക പങ്കിട്ടെടുത്തു നല്കി സമാശ്വസിപ്പിച്ചത്.

ഇത്തരം മോഷണങ്ങളില്‍ നിസ്സംഗത പാലിക്കുന്ന പോലീസിന്റെ നടപടിയില്‍ അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. കൂട്ടായ്മയിലെ എ.പി. മുഹമ്മദാലി, ബദറുദ്ദീന്‍, നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ലത്തീഫിന് തുക കൈമാറി.
Advertisements

