KOYILANDY DIARY.COM

The Perfect News Portal

പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു

തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ട് മണിക്കാരംഭിക്കുന്ന ഇലഞ്ഞിത്തറമേളത്തില്‍ കുട്ടന്‍ മാരാര്‍ പങ്കെടുത്തേക്കും.

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശത്തിന്റെ കൊടുമുടിയിലേക്ക് കയറിത്തുടങ്ങിരിക്കുകയാണ്. പഞ്ചവാദ്യത്തിന്റെ മാസ്മരിക ലഹരി ഉണര്‍ത്തി ബ്രഹ്മസ്വം മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം കഴിഞ്ഞു.

Advertisements

പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവും ആസ്വദിക്കാന്‍ നൂറുകണക്കിന് ആസ്വാദകരാണ് എത്തിയിരിക്കുന്നത്. വൈകിട്ട് 5.30ന് തെക്കേ ഗോപുര നടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റവും നടക്കും.

ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം എന്നാണ് പറയുന്നത്. ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവര്‍ നേരത്തെ എത്തണമെന്ന് പോലീസ് നിര്‍ദ്ദേശമുണ്ടായിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം.

പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടക്കുക. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം. പാണ്ടിമേളത്തിന്റെ രൗദ്രതാളം ആസ്വദിക്കാന്‍ നിരവധി ആളുകളാണ് കാത്തിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *