പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തില്‍ സര്‍ഗ്ഗോത്സവം 2019

കൊയിലാണ്ടി: പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ 21-ാം വാര്‍ഷികാഘോഷം ‘സര്‍ഗ്ഗോത്സവം 2019’ വിപുലമായി നടന്നു. സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന കലോത്സവം മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുകാവില്‍ അധ്യക്ഷത വഹിച്ചു.
കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരോളി, യു.കെ.രാഘവന്‍, പ്രിന്‍സിപ്പല്‍ മേപ്പയ്യൂര്‍ ബാലന്‍ നായര്‍ , പി.ടി.എ. പ്രസിഡണ്ട് സദാനന്ദന്‍ വി.കെ. ചാലിക്കര, ബിന്ദു കളരുള്ളതില്‍, പൂക്കാട് കലാലയം പി.ടി.എ. പ്രസിഡണ്ട് സുധീഷ് കുമാര്‍, എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ വാദ്യവിലയം, ഡാങ്കി, രാഗലയം എന്നീ വിശേഷ കലാവിരുന്നുകളും ചെണ്ട അരങ്ങേറ്റം, കുട്ടികളുടെ നാടകം ‘പൂമരങ്ങള്‍’ എന്നിവയും നടന്നു.
