പുസ്തകപ്പെരുമ സംഘടിപ്പിച്ചു

കൊയിലാണ്ടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2017-18 വർഷത്തെ ജില്ലാ പ്രൊജക്ടിന്റെ ഭാഗമായി പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി എന്ന കൃതിയെ അടിസ്ഥാനമാക്കി കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറി പുസ്തകപെരുമ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു.
പ്രേമൻ തറവട്ടത്ത് പുസ്തകാവതരണം നടത്തി. എം.ജി ബൽരാജ്, മുചുകുന്ന് ഭാസ്‌ക്കരൻ, കെ. എം നിജ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

