പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു പാമ്പ് രൂപത്തില്‍ വന്നത് കൌതുകമായി

കാക്കൂര്‍ > പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു പാമ്പ് രൂപത്തില്‍ വന്നത് കൌതുകമായി. കാക്കൂര്‍ രാമല്ലൂരില്‍ ബാലവടിക്കടുത്ത് പുതിയോട്ടില്‍ താമസിക്കുന്ന വടക്കയില്‍ പ്രഭാകരന്റെ വീട്ടിലാണ് സംഭവം. പ്രഭാകരന്റെ ഭാര്യ ശോഭന അയല്‍വീട്ടില്‍നിന്നും മക്കള്‍ക്ക് കൊടുക്കാനായി ഗിരിരാജ ഇനത്തില്‍പ്പെട്ട കോഴി മുട്ട വാങ്ങിയിരുന്നു. അതില്‍നിന്ന് രണ്ടെണ്ണം എടുത്ത് അരി വേവിക്കുന്നതിനോടൊപ്പം പുഴുങ്ങാനിട്ടു. അതില്‍ ഒരു മുട്ടയുടെ മഞ്ഞക്കരുവാണ് പാമ്പ് രൂപത്തില്‍ പുറത്തുവന്നത്. വെള്ളക്കരുവിന് മാറ്റമില്ല.
