KOYILANDY DIARY.COM

The Perfect News Portal

പുറമേരിയില്‍ പഴകിയ ഭക്ഷണ സാധങ്ങള്‍ വില്പന നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബേക്കറി പൂട്ടിച്ചു

നാദാപുരം: പുറമേരിയില്‍ ബേക്കറിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഴകിയ ഭക്ഷണ സാധങ്ങള്‍ വില്പന നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എത്തി ബേക്കറി പൂട്ടിച്ചു. പുറമേരി ടൗണിലെ ഹോട്ട് ആന്‍ഡ് ബേക്ക് എന്ന ബേക്കറിയില്‍ ഇന്നലെ ഉച്ചയോടെ ചായയും പലഹാരവും കഴിക്കാനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ ലഭിച്ചത്. കടയിലെ മിക്ക ബേക്കറി സാധനങ്ങളിലും തിയ്യതി രേഖപ്പെടുത്തിയിട്ടില്ലെന്നും ശീതള പാനീയങ്ങള്‍ അടക്കം പലതിന്റെയും കാലാവധി കഴിഞ്ഞതാണെന്നും ബോദ്ധ്യമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കട പൂട്ടിച്ചു. കട ഉടമയുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

നാദാപുരം മേഖലയില്‍ ബേക്കറികളിലും ഫാസ്റ്റ് ഫുഡ് കടകളിലും കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതും ആയ സാധനങ്ങള്‍ വില്പന നടത്തിയ നിരവധി സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിസംഗതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്നാണ് പരാതി. രണ്ടു മാസം മുമ്ബ് കല്ലാച്ചിയില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ സാന്‍ഡ്വിച്ച്‌ കഴിച്ച അറുപതോളം പേര്‍ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *