പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം: പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്

നാദാപുരം: പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളൂര്‍ സ്വദേശി കരിയിലാട്ട് ലിബിനാണ് (17) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ലിബിനിനെ കല്ലുകൊണ്ട് തലക്ക് കുത്തി പരിക്കേല്‍പ്പിച്ചതായാണ് പരാതി.

