KOYILANDY DIARY.COM

The Perfect News Portal

പുതിയ ദൂരവും വേഗവും ഉയരവും തേടി ലോകം ഇനി 16 നാള്‍ റിയോയില്‍

റിയോ > പുതിയ ദൂരവും വേഗവും ഉയരവും തേടി ലോകം ഇനി 16 നാള്‍ റിയോയില്‍. ഭൂഖണ്ഡങ്ങളെ അഞ്ചുവളയത്തില്‍ ഒന്നായി കൊരുത്ത് 31–ാമ ഒളിമ്പിക്സിന് ബ്രസീലില്‍ ദീപം തെളിഞ്ഞു. ബ്രസീലിയന്‍ മാരത്തോണ്‍ താരം വാന്‍ഡര്‍ലീ ലെമോയണ് റിയോ ഒളിമ്പിക്സ് ദീപം തെളിയിച്ചത്. ഏദന്‍സ് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവാണ് വാന്‍ഡര്‍ലീ.

ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ബ്രസീലിയന്‍ പാരമ്പര്യത്തിന്റെ സംസ്ക്കാരത്തിന്റെയും നേര്‍ക്കാഴ്ചയായി. അവസാന നിമിഷം വരെ ഒളിമ്പിക്സ് ദീപം ആര് തെളിയിക്കും എന്നത് രഹസ്യമാക്കി വെച്ച് ലോകത്തിന് ഒളിമ്പിക്സ് ഒരുക്കങ്ങളില്‍ പിന്നോട്ട് പോയെന്ന ആരോപണങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാനും ബ്രസീലിനായി.

അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍
അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റില്‍

206 രാജ്യങ്ങളില്‍നിന്ന് പതിനായിരത്തില്‍പ്പരം കായികതാരങ്ങളാണ് റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ചടങ്ങില്‍ അണിനിരന്നത്. ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഇന്ന് മത്സരമുള്ളതിനാല്‍ ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തില്ല. രണ്ടാഴ്ച നീളുന്ന കായികമാമാങ്കത്തില്‍ 28 മത്സരയിനങ്ങളിലാണ് പോരാട്ടം. 21ന് കൊടിയിറങ്ങുമ്പോള്‍ 306 മെഡലുകളില്‍ ലോകജേതാക്കളുടെ പേരുകള്‍ തെളിയും.

Advertisements

 

 

 

 

 

 

 

 

 

 

 

 

 

ചരിത്രത്തില്‍ ഏറ്റവും വലിയ സംഘമാണ് റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മരുന്നടിസംശയത്തില്‍ കുരുങ്ങിയ അത്ലീറ്റുകളായ സ്പ്രിന്റര്‍ ധരംബീര്‍ സിങ്ങും ഷോട്ട്പുട്ട് താരം ഇന്ദര്‍ജീത് സിങ്ങുമൊഴികെ 118 പേര്‍ ഇന്ത്യന്‍സംഘത്തിലുണ്ട്. ഷൂട്ടിങ്, ഗുസ്തി, അമ്പെയ്ത്ത്, വനിതാ ബാഡ്മിന്റണ്‍, ബോക്സിങ്, പുരുഷ ഹോക്കി എന്നിവയിലാണ് ഇന്ത്യന്‍ പ്രതീക്ഷ.
റെക്കോഡ് താരങ്ങള്‍ പങ്കെടുക്കുന്ന അത്ലറ്റിക്സില്‍ ഇന്ത്യ ഇക്കുറി മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. 18 വനിതകളും 18 പുരുഷന്മാരുമടക്കം 36 അത്ലീറ്റുകളാണ് ഇന്ത്യന്‍സംഘത്തിലുള്ളത്. മലയാളത്തിന് അഭിമാനമായി ഒമ്പതുപേരുണ്ട് അത്ലറ്റിക് സംഘത്തില്‍.

പുരുഷ ഹോക്കി ടീമിനെ നയിക്കുന്നത് കേരളത്തിന്റെ പി ആര്‍ ശ്രീജേഷ്. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്ക, മാരത്തണില്‍ ഒ പി ജെയ്ഷ, 4–400 മീറ്റര്‍ റിലേയില്‍ ജിസ്ന മാത്യു, അനില്‍ഡ തോമസ്, 400 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജമ്പില്‍ രഞ്ജിത് മഹേശ്വരി, മാരത്തണില്‍ ടി ഗോപി, പുരുഷ 4–400 മീറ്റര്‍ റിലേ ടീമില്‍ കുഞ്ഞിമുഹമ്മദ്, നീന്തലില്‍ സജന്‍പ്രകാശ് എന്നിവരാണ് റിയോയില്‍ ഇറങ്ങുന്ന മലയാളിതാരങ്ങള്‍.

 

 

Share news