പിഷാരികാവ് ദേവസ്വം ചികില്‍സാ ധനസഹായം വിതരണം ചെയ്തു

കൊയിലാണ്ടി: ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ധനരായ രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സ ധനസഹായം ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിതരണം ചെയ്തു. 200 രോഗികള്‍ക്ക് 10,000 രൂപ വീതമാണ് വിതരണം ചെയ്തത്. ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു.
എക്‌സിക്യുട്ടീവ് ഓഫീസര്‍ യൂ.വി.കുമാരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബുഷ്‌റ കുന്നോത്ത്, എം.പി.സ്മിത, ട്രസ്റ്റിബോര്‍ഡ് അംഗങ്ങളായ കീഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, പ്രമോദ് തുന്നോത്ത്, പി.കെ.ബാലകൃഷ്ണന്‍, ടി.കെ.രാജേഷ്, മാനേജര്‍ എം.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. 2010 മുതല്‍ ദേവസ്വം ചികില്‍സാ ധനസഹായം നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 5000 രൂപ വീതമായിരുന്നു നല്‍കിയിരുന്നത്.
