പിഷാരികാവ് കാളിയാട്ട മഹോത്സവം: നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം ഉച്ചക്ക് 12 – മുതൽ രാത്രി 10 വരെയും വെള്ളി ഉച്ചക്ക് 1.30 മുതൽ രാത്രി 10 വരെയും കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ലോംഗ് റൂട്ട് ബസ്സുകൾ പാവങ്ങാട് -അത്തോളി ഉള്ളിയേരി -പേരാമ്പ്ര – പയ്യോളി വഴി വടകര ഭാഗത്തേക്ക് പോകേണ്ടതും, മേപ്പയ്യൂർ പയ്യോളി റോഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഹെവി ലോറികൾ പാവങ്ങാട് – അത്തോളി – ഉള്ളിയേരി – പേരാമ്പ്ര – കുറ്റ്യാടി വഴി പോകേണ്ടതുമാണ്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന കോഴിക്കോട്, വടകര ബസ്സുകൾ കൊല്ലം പെട്രോൾ പമ്പിൽ നിന്ന് തിരിച്ച് പോകണം. ലൈറ്റ് വാഹനങ്ങൾ എൻ.എച്ച് വഴി കൊയിലാണ്ടിയിൽ എത്തി ആർ.ഒ.ബി വഴി പോകണം. വടകര ഭാഗത്ത് നിന്ന് വരുന്ന ലോംഗ് റൂട്ട് ബസ്സുകൾ, മറ്റ് ലൈറ്റ് വാഹനങ്ങൾ എന്നിവ പയ്യോളി- മേപ്പയ്യൂർ-പേരാമ്പ്ര വഴി പോകേണ്ടതും വടകര, കൊയിലാണ്ടി ബസ്സുകൾ കൊല്ലം ചിറക്കടുത്ത് 17-ാം മൈൽ വരെ വന്ന് തിരിച്ചു പോകേണ്ടതുമാണ്.

ചാനിയംകടവ്- പേരാമ്പ്ര റോഡ് അറ്റകുറ്റപ്പണിയായതിനാൽ ഹെവി വാഹനങ്ങൾ കൈ നാട്ടി- നാദാപുരം – കുറ്റ്യാടി – പേരാമ്പ്ര വഴി പോകണം. മേപ്പയ്യൂർ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ളവ കൊല്ലം ചോർച്ച പാലത്ത് എത്തി തിരിച്ചു പോകണം. മുചുകുന്ന് ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ളവ ആനക്കുളം കോവിലേരിത്താഴ എത്തി തിരിച്ചു പോകണം.

