പാലിയേറ്റീവ് ഡ്രൈവർമാരെ സ്ഥിരപ്പെടുത്തണം: ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (CITU)
കോഴിക്കോട് : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ സേവനം നടത്തുന്ന പാലിയേറ്റീവ് ഡ്രൈവർമാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തണമെന്ന് പാലിയേറ്റീവ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി. കെ ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ജില്ലാ പ്രസിഡണ്ട് സി. കെ പ്രമോദ് അധ്യക്ഷനായി.

മുൻ എം.എൽ.എ എ. കെ പത്മനാഭൻ, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. സുനിൽ, സി.ഐ.ടി.യു മോട്ടോർ ജില്ലാ കമ്മിറ്റി അംഗമായ കെ. അഭിലാഷ്, ഒ. ടി. രാജു, സത്യൻ മേപ്പയ്യൂർ എന്നിവർ പങ്കെടുത്തു. രതീഷ് നന്മണ്ട സ്വാഗതം പറഞ്ഞു. സി. കെ പ്രമോദ് (പ്രസിഡണ്ട്), രഞ്ജിത്ത് (സെക്രട്ടറി), ജിജേഷ് പേരാമ്പ്ര (ട്രഷറർ), രതീഷ് കൊളത്തൂർ, അബ്ബാസ് ചാത്തമംഗലം (ജോ. സെക്രട്ടറി), സുരേഷ് ബാലുശേരി, രാജൻ തോലേരി (വൈസ് പ്രസിഡണ്ട്) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.


