പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തണൽ കാപ്പാടിൻ്റെ നേതൃത്വത്തിൽ ട്രസ്റ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. എൻ.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് വാഹനത്തിൻ്റെ താക്കോൽ മുൻമന്ത്രി പി.കെ.കെ. ബാവ ഏറ്റുവാങ്ങി. തണൽ ചെയർമാൻ ഡോ. ഇദ്രീസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. എൻ.പി. മൊയ്തീൻ കോയ, യൂനസ്, ഡോ. ഹാഷിം, ടി.ടി. ബഷീർ, റഊഫ് കാപ്പാട് തുടങ്ങിയവർ സംസാരിച്ചു.

