പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം: ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണത്തിന് ആവശ്യമായ സിമന്റും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയുണ്ട്.
42 കോടി മുടക്കി നിര്‍മിച്ച പാലം 18.5 കോടികൂടി മുടക്കിയാലേ പൂര്‍വ്വസ്ഥിതിയിലാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പാലം നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

