KOYILANDY DIARY.COM

The Perfect News Portal

പാലാരിവട്ടം പാലത്തില്‍ വിജിലന്‍സ് പരിശോധന

കൊച്ചി: പാലാരിവട്ടം പാലത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തി . കുറ്റാക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനയാണ് നടന്നത് . വിജിലന്‍സ് എസ്പി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടര്‍ എച്ച്‌ വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചത്. പാലാരിവട്ടം പാലത്തില്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ കോടതിയില്‍ സമര്‍പ്പിക്കും .

കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്ന് വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കി. നേരത്തെ കൊച്ചി സ്പെഷ്യല്‍ യൂണിറ്റ് പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു . തുടര്‍ന്ന് പാലത്തിലെ സാങ്കേതിക പഠനത്തിന് ശേഷം ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നിയമിച്ച വിദഗ്ദധ സംഘവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങളും , അപകടകരമായ പാലത്തിന്റെ അവസ്ഥയും ഇ ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളുടെ ഭാഗമായാണ് ഇന്ന് ആരംഭിച്ചിരിക്കുന്ന പരിശോധന .

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *