പാരലല്‍ കോളേജ് കായിക മേളയില്‍ പേരാമ്പ്ര മേഴ്‌സി കോളേജ് ചാമ്പ്യന്‍മാരായി

കൊയിലാണ്ടി: ജില്ലാ പാരലല്‍ കോളേജ് കായിക മേളയില്‍ പേരാമ്പ്ര മേഴ്‌സി കോളേജ് ഓവറോള്‍ . മാസ്റ്റേഴ്‌സ് കല്ലാച്ചി റണ്ണറപ്പും ഗ്ലോബല്‍ കാലിക്കറ്റ് മൂന്നാം സ്ഥാനവും കൊയിലാണ്ടി എം.ജി.കോളേജ് നാലാം സ്ഥാനവും നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സൂരജ് മനു (മാസ്റ്റേര്‍സ് കല്ലാച്ചി)വും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.എം.ആതിരയും (പേരാമ്പ്ര മേഴ്‌സി കോളേജ്) വ്യക്തിഗത ചാമ്പ്യന്‍മാരായി. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.സുകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ജി.ഷാജി, എസ്.സന്തോഷ്, അമിത്ത്രാധ് എന്നിവര്‍ സംസാരിച്ചു.
