പാരമ്പര്യേതര ട്രസ്റ്റിമാരെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊയിലാണ്ടി : കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരായ ഉണ്ണികൃഷ്ണൻ മരളൂർ, കെ.പി. നിഷാദ്, ടി.ടി. നാരായണൻ, പി.കെ. അരവിന്ദൻ എന്നിവരെ ട്രസ്റ്റി ബോർഡിൽ നിന്ന് സർക്കാർ ഒഴിവാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് മാരായചിതബരേഷ്, സതീഷ് നൈനാൻ എന്നിവരടങ്ങിയ ഡിവിഷൺ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹർജിക്കാർക്ക് വേണ്ടി അഡ്വ: സുമതി ദണ്ഡപാണി, അഡ്വ: മില്ലു ദണ്ഡപാണി എന്നിവർ ഹാജരായി.
