പാചക വാതകവില കുറയ്ക്കണം

പേരാമ്പ്ര: പാചക വാതകത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്
സി.പി.എം. കൂത്താളി ലോക്കല്‍ സമ്മേളനം അവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. രാധ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണദാസ് , എം. രാഘവന്, കെ. കെ. ബിന്ദു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.കെ. ബാലന്, പി. ബാബു, കെ. നാരായണന് എന്നിവര്‍ സംസാരിച്ചു. കെ സി രാജന് സ്വാഗതം പറഞ്ഞു.
