പഴനിയില്‍ വാഹനാപാകടത്തില്‍ 6 മലയാളികള്‍ മരിച്ചു

ചെന്നൈ> പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ (60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ് (52) ഭാര്യ ലേഖ, മകന്‍ മനു (27)എന്നിവരാണ് മരിച്ചത്.രണ്ടുപേരെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെല്ലാം ബന്ധുക്കളാണ്. പരിക്കേറ്റ പുതുപ്പറമ്പില്‍ ബാബുവിന്റെ ഭാര്യ സജിനി, അഭിജിത്ത് എന്നിവരാണ് മധുര ആശുപത്രിയിലുള്ളത്.
പഴനിക്കടുത്ത സിന്തലാംപട്ടി പാലത്തിന് സമീപം രാത്രി 12.30 നാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നലെയാണ് പഴനിസന്ദര്‍ശനത്തിനായി നാട്ടില്‍നിന്നും പോയത്.

