പരിസര ശുചീകരണവും ഫലവൃക്ഷതൈ നടലും നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സെന്റർ പരിസര ശുചീകരണവും ഫലവൃക്ഷതൈ നടലും നടത്തി. മുന്നൂറ് വൃക്ഷതൈകൾ ഈ വർഷം നട്ട് പരിപാലിക്കും. ആശുപത്രി പരിസരത്ത് ഫലവൃക്ഷതൈ നട്ടുകൊണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ സാബിറ തറമ്മൽ, ബാങ്ക് ഡയറക്ടർ നാസർ കൊളായി, സെക്രട്ടറി കെ. ബാബുരാജ്, ടി.പി. മുരളീധരൻ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി. സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി ബിജുമോൻ ജോസഫ് സ്വാഗതവും ട്രഷറർ വികാസ്. കെ നന്ദിയും പറഞ്ഞു.

