പന്തലായനി അഘോര ശിവക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന
കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി അഖണ്ഡ നൃത്താർച്ചന നടന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പങ്കെടുത്തു.

മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ദീപം തെളിയിച്ചു. ദീപ്തി പാറോൽ നൃത്തം അവതരിപ്പിച്ചു. സുരേഷ് ശ്രീധർ ചെന്നൈ, ജാനക് മനയത്ത് ഒഡീഷ, അടണുദാസ് കൊൽക്കൊത്ത, കോ-ഓർഡിനേറ്റർ മധു ഭരതാഞ്ജലി തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് ശയന പ്രദക്ഷിണം, വിളക്കാചാരം തുടങ്ങിയവ നടന്നു. മൂടാടി തെരു മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി തായമ്പക, ഇളനീർ വരവ്, പാണ്ടിമേള സമേതം എഴുന്നള്ളത്ത് എന്നിവ നടന്നു.


