പത്ത് ദിവസത്തിനുള്ളില്‍ ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും: കളക്ടര്‍ യു.വി ജോസ്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാര്‍ക്കിങ് നിരോധനം നടപ്പാക്കിയതില്‍ വീഴ്ച പറ്റിയതായി കളക്ടര്‍ യു.വി ജോസ്. പത്ത് ദിവസത്തിനുള്ളില്‍ ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും വാഹന നിയന്ത്രണത്തിനായി അടിവാരത്ത് ഇന്നു തന്നെ താല്‍ക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വലിയ വാഹനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് നടപ്പിലാക്കുന്നതിലും വീഴ്ചയുണ്ടായി. അറ്റകുറ്റപ്പണിക്കായി വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡിന്റെ വീതി കൂട്ടുന്നതിനായി വനം വകുപ്പിന്റെ അനുമതി ഓരാഴ്ചക്കുള്ളില്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

