പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൽ അറസ്റ്റിൽ

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ (60) കാരനെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. വെങ്ങളം തൊണ്ടിയിൽ ജയനെയാണ് കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടില പീടികയക്ക് സമീപം സൗത്ത് ഇന്ത്യൻ മാർഷൽ കരാട്ടെ അക്കാദമി നടത്തുന്ന ആളാണ്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പെൺകുട്ടി കോഴിക്കോട്സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ടു ചെയ്തു. നേരത്തെ ഇയാൾക്കെതിരെ ഇത്തരത്തിൽ പരാതി ഉണ്ടായിരുന്നതായി പറയുന്നു.

